കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു, യുവാവ് പിടിയിൽ
തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ (20) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിയായ യുവതി രണ്ടാഴ്ച മുമ്പാണ് റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. ഉച്ചക്ക് ഒന്നരയോടെ ജിത്തു സംഭവസ്ഥലത്തെത്തി ദിൽഷയെ ഹോട്ടലിനു മുന്നിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ദിൽഷയെ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസോര്‍ട്ട് ജീവനക്കാരും സെക്യൂരിറ്റിയും ചേര്‍ന്ന് പ്രതിയെ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.