മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി. അയോധ്യ-ഡൽഹി എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവാവിനെ ക്രൂരമായി മർദ്ദിച്ചശേഷം ട്രെയിനിൽ നിന്നു വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ പ്രധാന പ്രതി നരേന്ദ്ര ദുബെയെ പൊലീസ് അറസ്റ്റുചെയ്തു.

യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ജനറൽ കമ്പാർട്ട്മെന്‍റിൽ നിരവധി ആളുകൾ ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതും അസഭ്യം പറയുന്നതും വിഡിയോയിൽ കാണാം. ഫോൺ കാണാതായതായ യാത്രക്കാരി പരാതിപ്പെടുകയായിരുന്നു. തുടർന്ന് യുവാവിന്‍റെ കൈയിൽ നിന്നു ഫോൺ കണ്ടെടുത്തു.

പിന്നാലെ ആൾക്കൂട്ടം യുവാവിനെ മർദ്ദിക്കുകയും ട്രെയിനിൽ നിന്നു വലിച്ചെറിയുകയുമായിരുന്നു. ഷാജഹാൻപൂരിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. തലയിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - UP Man Beaten, Thrown Off Running Train For Stealing Mobile Phone, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.