Posted On
date_range Updated On
date_range ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ
മൂന്നാർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ട് തമിഴ്നാട് സ്വദേശികളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. രാജമല അഞ്ചാം മൈലിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് വാഹനങ്ങൾ കടത്തിവിടുന്നതിന് ശ്രമിച്ച പെരുമ്പാവൂർ സ്വദേശി സനീഷിനെയാണ്(44) മർദിച്ചത്.
സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി കാർത്തിക് (27), ചെന്നൈ സ്വദേശി സുരേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 20 അടി താഴ്ചയുള്ള കൊക്കയിൽ വീണ സനീഷിനെ യാത്രക്കാരാണ് മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.