ആലപ്പുഴ: കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയതായി പരാതി. ആലപ്പുഴയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് കവർച്ച നടത്തിയത്. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് 15 പവൻ സ്വർണമാണ് കവർന്നത്.
ഗൃഹനാഥനായ സുദർശനനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഷണം നടത്തിയത്. ഇരുവരെയും വീട്ടിൽ പൂട്ടിയിട്ട് മർദിക്കുകയും വായിൽ തുണി തിരുകിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയുമായിരുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.യും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.