ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

അരൂർ: ഒറ്റക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവികതകളില്ലെന്ന് പൊലീസ് പറഞ്ഞു. അരൂർ രാഹുൽ നിവാസിൽ കെ.കെ രമേശനാണ് വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴേക്ക് വീണപ്പോൾ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ തലയിടിച്ചതാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ പരിശോധനയിൽ ചിരവയിൽ നിന്ന് രമേശന്റെ തലമുടി കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാവിലെയാണ് രമേശനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ അയൽവാസി കണ്ടെത്തിയത്. മകൾ ഫോൺ വിളിച്ച് അച്ഛനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അയൽവാസി വീട്ടിലെത്തി പരിശോധന നടത്തിയത്. തലക്ക് പിന്നിലുണ്ടായിരുന്ന മുറിവും സമീപം രക്തം തളംകെട്ടിക്കിടന്നതും സംശയത്തിനിടയാക്കിയെങ്കിലും പ്രാഥമിക അന്വേഷണത്തിൽ രമേശൻ ധരിച്ചിരുന്ന സ്വർണ മാല ഉൾപ്പെടെ വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഫൊറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തി. വണ്ടാനം മെഡിക്കൽ കോളജിപോസ്റ്റ് മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് വീഴ്ചയിൽ ഉണ്ടായ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നും സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി കുമ്പളം ശാന്തിഭൂമിയിൽ സംസ്കരിച്ചു.

Tags:    
News Summary - ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.