പഞ്ചാബിലെ അതിർത്തി പ്രദേശത്തിന് സമീപം ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ പിടികൂടിയ മയക്കുമരുന്ന്

30 കിലോ മയക്കുമരുന്നുമായി രണ്ട് പാകിസ്താൻ കള്ളക്കടത്തുകാർ പിടിയിൽ

ചണ്ഡിഗഡ്: പഞ്ചാബിലെ അതിർത്തി പ്രദേശത്തിന് സമീപം ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ 30 കിലോ മയക്കുമരുന്നുമായി രണ്ട് പാകിസ്താൻ കള്ളക്കടത്തുകാർ പിടിയിൽ. ഈ വർഷം പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇത്.
തിങ്കളാഴ്ച പുലർച്ചെ ഫിറോസ്പൂർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമായിരുന്നു പാകിസ്താൻ കള്ളക്കടത്തുകാരെ മയക്കുമരുന്ന് സഹിതം പിടികൂടിയത്. ഗട്ടി മാതാർ ഗ്രാമത്തിന് സമീപമുള്ള സത്‌ലജ് തീരത്തായിരുന്നു തിരച്ചിൽ നടത്തിയതെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റുമുട്ടലിനെ തുടർന്ന് ഒരാളുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരിൽ നിന്ന് ഹെറോയിൻ എന്ന് സംശയിക്കുന്ന 29.26 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ 26 പാക്കറ്റുകൾ പിടികൂടി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Two Pakistani smugglers arrested with 30 kg of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.