മെക്‌സിക്കോയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കക്കാർ കൊല്ലപ്പെട്ടു
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് അമേരിക്കക്കാരെ രക്ഷപ്പെടുത്തി. ഇവര്‍ സ്വദേശത്ത് തിരിച്ചെത്തിയതായി അന്വേഷണ ഏജൻസി അറിയിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് കാറില്‍ മെക്‌സിക്കോയിലേക്ക് വന്ന നാല് പേരെയാണ് മാര്‍ച്ച് മൂന്നിന് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ ടമൗലിപാസിലെ മടാമോറോസ് നഗരത്തിലേക്കാണ് അമേരിക്കന്‍ പൗരന്മാര്‍ യാത്ര പോയതെന്ന് ബന്ധുക്കൾ അമേരിക്കൻ മാധ്യമങ്ങളോട് പറഞ്ഞു.
കോസ്‌മെറ്റിക് ശസ്ത്രക്രിയക്ക് വേണ്ടിയാണ് ഇവര്‍ മെക്‌സിക്കോയിലേക്ക് പോയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ ജോസ് എന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. രക്ഷപ്പെടുത്തിയ രണ്ട് പേരെ വന്‍ സുരക്ഷാ വലയത്തിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ഇവരിലൊരാള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.