പ​ട​പ്പ​റ​മ്പ് മ​ല​പ്പു​റം റോ​ഡി​ലെ ടൂ ​വീ​ല​ർ വ​ർ​ക് ഷോ​പ്പി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

മുൻ ജീവനക്കാരൻ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പിൽ ടൂ വീലർ വർക് ഷോപ്പിൽ തീപിടിത്തം

കൊളത്തൂർ: ചട്ടിപ്പറമ്പ്-മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ടൂവീലർ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന അഞ്ച് മോട്ടോർ സൈക്കിളുകളും ഒരു സ്കൂട്ടറും ഉൾപ്പെടെ വാഹനങ്ങൾ കത്തിനശിച്ചു. പാങ്ങ് അയ്യാത്ത പറമ്പ് പറക്കുത്ത് വീട്ടിലെ ശ്രീരാഗും സുഹൃത്തും നടത്തുന്ന വീൽസ് ഓട്ടോമൊബൈൽസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പണിക്കായി നിർത്തിയിട്ടിരുന്ന മൂന്ന് ബുള്ളറ്റ് ബൈക്കുകളും രണ്ട് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറുമാണ് കത്തി നശിച്ചത്.

വർക്‌ഷോപ്പിലെ കസ്റ്റമറായ മുഹമ്മദ് റിജിൽ എന്ന ബാവയോടുള്ള വിരോധത്തെ തുടർന്ന്, അദ്ദേഹത്തിന്റെ വാഹനമാണെന്ന് കരുതി മുൻ ജീവനക്കാരനായ അമ്മിണിക്കാട്ടെ ബഷീർ പണിക്കായി നിർത്തിയിരുന്ന ബുള്ളറ്റ് ബൈക്കിന് തീയിട്ടതായാണ് പരാതി. തുടർന്ന് തീ വർക്‌ഷോപ്പിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും പടരുകയായിരുന്നു.

തീപിടിത്തത്തിൽ മൂന്ന് മുറികളിലെ വയറിങ്, ബൾബുകൾ എന്നിവ കത്തിനശിച്ചു. ഷെഡിന്റെ ഷീറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്ത് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന യൂസഫ് തറയിലിന്റെ മുറിയിലേക്കും തീ പടർന്ന് സീലിങ്, വയറിങ്, രണ്ട് സി.സി.ടി.വി കാമറ എന്നിവ കത്തിനശിച്ചു. സംഭവത്തിൽ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശ്രീരാഗ് കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - Fire at Chattiparambil Two-Wheeler Workshop; Arson Alleged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.