മംഗളൂരുവിൽ കഞ്ചാവുമായി അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് യുവാക്കളെ മംഗളൂരു വിമാനത്താവളം മേഖലയിലെ കാസിലിൽനിന്ന് ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. തേജക്ഷ പൂജാരി (22), വി. സന്തോഷ് പൂജാരി (24), എം. അബൂബക്കർ സിദ്ദിഖ് (26) എന്നിവരാണ് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടർ ഗുരപ്പ കാന്തിയുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ എത്തിയ ഇവർ സ്കൂട്ടർ നിർത്താതെ പോയി. പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്കൂട്ടറിൽ സൂക്ഷിച്ച 3.40 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.