ട്രാൻസ്ജൻഡറുമായുള്ള ഇടപാടിനെചൊല്ലി യുവാവിനെ കൊന്ന കേസിൽ മണിക്കൂറുകൾക്കകം മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ ഇന്ന് പുലർച്ചെയുണ്ടായ കൊലപാതകത്തിൽ പ്രതികളായ മൂന്ന് പേർ പിടിയിലായി. പനങ്ങാട് സ്വദേശികളായ ഹർഷാദ്, സുധീർ, തോമസ് എന്നിവരാണ് പിടിയിലായത്.

വരാപ്പുഴ സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. എറണാകുളം സൗത്ത് പാലത്തിന് സമീപമായിരുന്നു കൊലപാതകം നടന്നത്.

ഹർഷാദാണ് ശ്യാമിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്രാൻസ്ജൻഡറുമായുള്ള ഇടപാടിനെ ചൊല്ലിയുള്ള പരിഹാസവും തർക്കവും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 

കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. രാവിലെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളെത്തിയ വാഗണ്‍ ആര്‍ കാറിന്റെ നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചത് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായി.

സംഭവത്തെ കുറിച്ച്  പൊലീസ് പറയുന്നത്: 'സ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടായിരുന്നു. ഇവരുടെ അടുത്തേക്ക് മൂന്ന് സംഘങ്ങള്‍ എത്തി. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇരുചക്രവാഹനത്തിലായിരുന്നു. മൂന്നാമത്തെ സംഘമാണ് കാറിലെത്തിയത്. ഇവരെ കളിയാക്കി ശ്യാം പാട്ട് പാടുകയും ഇതേത്തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവുമുണ്ടാകുകയും ചെയ്തു. അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ മൂന്നംഗ സംഘത്തിലെ ഹർഷാദ് കത്തി ഉപയോഗിച്ച് ശ്യാമിനേയും ഒപ്പമുണ്ടായിരുന്ന അരുണിനേയും കുത്തുകയായിരുന്നു.

പരിക്കേറ്റ ശ്യാം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.


Tags:    
News Summary - Three persons arrested in the case of killing the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.