റെജി
Posted On
date_range Updated On
date_range ബാലനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ
കടയ്ക്കൽ: ഒമ്പതുവയസുകാരനെ ബസിൽവെച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി പിടിയിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജിയാണ് (50) പോക്സോ കേസിൽ പിടിയിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹത്തിന് പോയി മടങ്ങുന്നതിനിടെ ടൂറിസ്റ്റ് ബസിലെ ക്ലീനറായ പ്രതി കുട്ടിയെ ബസിന്റെ പിൻസീറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടി മാതാവിനോട് വിവരം പറയുകയും മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. ബസിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.