അഖിൽ അപ്പു, എൽബിൻ ടോം,
ആദിത്യൻ ബി. നായർ
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
പൊൻകുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഇളങ്ങുളം പനമറ്റം വേലംപറമ്പിൽ വീട്ടിൽ അഖിൽ അപ്പു (23), എലിക്കുളം കുന്നത്തോട്ട് വീട്ടിൽ എൽബിൻ ടോം (24), ഉരുളികുന്നം പടിഞ്ഞാറേതിൽ വീട്ടിൽ ആദിത്യൻ ബി. നായർ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂരാലി-പനമറ്റം റോഡിൽ വഴിയരികിൽ സുഹൃത്തുമായി സംസാരിച്ചുനിന്ന പ്രശാന്ത് എന്ന യുവാവിനെയാണ് പ്രതികൾ ബൈക്കിലെത്തി ആക്രമിച്ചത്.
പൊൻകുന്നം എസ്.ഐ റെജിലാൽ കെ.ആർ, എ.എസ്.ഐ അജിത്, സി.പി.ഒമാരായ പ്രദീപ് അപ്പുക്കുട്ടൻ, ബിനോയ് മോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.