പ്രതീകാത്മക ചിത്രം

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

എറണാകുളം: പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു. ചേന്ദമംഗലം സ്വദേശികളായ വേണു, ഭാര്യ ഉഷ മരുകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വേണുവിന്റേയും ഉഷയുടേയും മകൻ ജിതിൻ വെട്ടേറ്റ് ഗുരുതരാവസ്ഥയിലാണ്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് കൂരകൃത്യത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ അയല്‍വാസി ഋതു ജയനെ (28) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. പ്രതി ലഹരിക്കടിമയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നുx പ്രദേശവാസികള്‍ പ്രതികരിച്ചു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ രണ്ടു കുട്ടികളുണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് ഋതു നാട്ടിലെത്തിയത്. ഇ‍യാളുടെ ആക്രമണങ്ങളെ തുടര്‍ന്ന് പൊലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാനസിക ചികിത്സക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Tags:    
News Summary - Three people hacked to death in Chendamangalam, Ernakulam; One detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.