പിടികൂടിയ കഞ്ചാവ്
Posted On
date_range Updated On
date_range ലോറിയിൽ കഞ്ചാവ് കടത്ത്; മൂന്ന് പേർ പിടിയിൽ
ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ലോറിയില്‍ കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവാണ് പിടികൂടിയത്. കോട്ടക്കൽ പാറമ്മൽ വീട്ടിൽ പി. നൗഫൽ (33 ), കോട്ടക്കൽ സ്വദേശി കോങ്ങാടൻ വീട്ടിൽ കെ ഫാസിൽ ഫിറോസ് (28), കോട്ടക്കൽ പാലപ്പുറ സ്വദേശി കല്ലേകുന്നൻ വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ് ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവുമായി പിടിയിലായവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.