ലാലു, ധനുഷ്, സാഗർ
മംഗളൂരു: ഝാർഖണ്ഡിൽനിന്നുള്ള തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ മംഗളൂരു കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു താലൂക്കിലെ കുളൂർ ഗ്രാമത്തിൽ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് 6.05ഓടെയാണ് 15 വർഷത്തോളമായി കർണാടകയിൽ തൊഴിലാളിയായ ദിൽജൻ അൻസാരിയെ നാലുപേർ ചേർന്ന് തടഞ്ഞുനിർത്തി മതം ചോദിക്കുകയും ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത്. തല പൊട്ടി ചോര ഒഴുകുന്ന അവസ്ഥയിലും ആക്രമണം തുടരുന്നതിനിടെ പരിസരവാസിയായ സ്ത്രീ യുവാവിനെ രക്ഷിക്കുകയായിരുന്നു.
ഭയം കാരണം യുവാവ് പരാതി നൽകിയിരുന്നില്ല. പൊതുപ്രവർത്തകർ നൽകിയ പരാതിയിൽ തിങ്കളാഴ്ച കാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.