കൊയിലാണ്ടി: നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം അടിച്ചു മാറ്റി. സ്വർണമാല വാങ്ങാനെന്ന നാട്യത്തിലെത്തിയാണ് കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്ന് രണ്ടരപവൻ്റെ സ്വർണ പാദസരം കവർന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. ആഭരണങ്ങൾ പരിശോധിച്ച ശേഷം പെട്ടെന്ന് ഇയാൾ കടയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ സംശയം തോന്നിയ കടയുടമ അബ്ദുറഹ്മാൻ കടയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. അപ്പോഴാണ് മോഷണം വ്യക്തമായത്. പൊലീസിൽ പരാതി നൽകി. അന്വേഷണം ഊർജിതമാക്കിയതായി സി.ഐ എൻ.സുനിൽകുമാർ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.