സുബീർ
തളിപ്പറമ്പ്: കുറുമാത്തൂർ പന്നിയൂരിലെ വീട്ടിൽനിന്ന് 12 ലക്ഷത്തിലധികം വില വരുന്ന സ്വർണാഭരണവും പണവും കവര്‍ച്ച നടത്തിയ കേസിൽ ബന്ധു പിടിയിൽ. പരാതിക്കാരിയായ റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം. സുബീറാണ് (42) പിടിയിലായത്.
പ്രതിയെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി. ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. 13.5 പവന്‍ സ്വര്‍ണാഭരണങ്ങളും 27,000 രൂപയുമാണ് കവര്‍ന്നത്. പന്നിയൂര്‍ പള്ളിവയലില്‍ പന്നിയൂര്‍ എ.എല്‍.പി സ്‌കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി. റഷീദയുടെ വീട്ടിലാണ് ഒക്ടോബര്‍ 17ന് രാവിലെ 10ന് നവംബര്‍ രണ്ടിനും ഇടയിലായി കവര്‍ച്ച നടത്തിയത്. ബെഡ്‌റൂമിലെ അലമാരയില്‍നിന്ന് സ്വർണം മോഷ്ടിച്ചത്. സംഭവം നടന്നയുടൻ വീട് അറിയുന്ന ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് പൊലീസ് സുബീറിനെ പിടികൂടി ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.