പാലക്കാട്: നഗരത്തിലെ ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും വില കൂടിയ വാച്ചും മോഷണം പോയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. പറങ്കുന്നം ജാഫറിന്റെ വീട്ടിൽ ഫെബ്രുവരി 12ന് രാത്രിയാണ് മോഷണം നടന്നത്. 30 പവൻ സ്വർണാഭരണങ്ങളും 1.5 ലക്ഷം രൂപയും വില കൂടിയ നാല് വാച്ചുകളുമാണ് മോഷണം പോയത്. സബ് ഇൻസ്പെക്ടർ സി.കെ. രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മോഷണം നടക്കുമ്പോൾ ജാഫറും കുടുംബവും വീട്ടിലില്ലായിരുന്നു. മുകളിലത്തെ നിലയിലെ വാതിലിന്റെ പൂട്ടുപൊളിച്ച് കടന്ന ശേഷം അലമാരയിൽനിന്ന് സാധനങ്ങൾ എടുക്കുകയായിരുന്നു. വീടിന് കാവൽക്കാരൻ ഉണ്ടായിരുന്നെങ്കിലും സംഭവം അയാളും അറിഞ്ഞില്ലെന്ന് പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ആറ് മാസത്തിനടയിൽ ഇത് അഞ്ചാമത്തെ മോഷണമാണ് പറങ്കുന്നം ഭാഗത്ത് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇതിലൊന്നും ഇതുവരെ മോഷ്ടാവിനയോ, മോഷണ സാധനമോ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് മാസം മുമ്പ് നടന്ന മോഷണത്തിൽ 25 പവൻ സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടമായത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടക്കുന്നത്. കുടുംബസമ്മേതം വീട്ടിൽനിന്ന് മാറി നിൽക്കുന്നത് അറിഞ്ഞാണ് മോഷ്ടാവ് എത്തുന്നതെന്ന് നാട്ടുകാർക്ക് സംശയമുണ്ട്. അതേസമയം, അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.