കൊച്ചി: എറണാകുളം സതേണ്‍ റെയില്‍വേ എംപ്ലോയിസ് കോഓപറേറ്റിവ് സൊസൈറ്റിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കൊല്ലം തെന്മല സ്വദേശി രഞ്ജിത്ത് ആണ് കടവന്ത്ര പൊലീസിെൻറ പിടിയിലായത്. കാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 16,185 രൂപയും 7000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം സ്ഥിതിചെയ്യുന്ന സൊസൈറ്റിയുടെ ഷീറ്റ് പൊളിച്ച് അകത്ത് പ്രവേശിച്ച പ്രതി മോഷ്ടിച്ചത്. കടവന്ത്ര സി.ഐ അന്വറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. എസ്.ഐ മിഥുന്, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്, ദിലീപ്, അനില്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.