പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിൽ ഭർത്താവ് 25കാരിയായ ഭാര്യയെ കാറിൽ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു. പ്രണിതയാണ് കൊല്ലപ്പെട്ടത്. മാർച്ച് 23ന് പ്രണിതയും ഭർത്താവ് അക്ഷയിയും മുർതിജാപൂരിൽ നിന്നും നാഗ്പൂരിലേക്ക് കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു കൊല നടന്നത്. ഇവരുടെ രണ്ട് വയസുള്ള കുഞ്ഞ് കാറിന്‍റെ പിൻസീറ്റിൽ ഉണ്ടായിരുന്നു. സംഭവ സമയത്തുടനീളം കുഞ്ഞ് ഉറങ്ങുകയായിരുന്നു. മാർച്ച് 24നാണ് പ്രണിതയുടെ മൃതദേഹം പെഞ്ച് പുഴയിൽ നിന്ന് അധികൃതർ കണ്ടെടുക്കുന്നത്. സംഭവത്തിൽ പെലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.