മോഷണം നടന്ന ചെറുതുരുത്തി താഴെപ്ര രാമചന്ദ്രന്റെ വീട് പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
Posted On
date_range Updated On
date_range ആളില്ലാത്ത വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം
ചെറുതുരുത്തി: ആളില്ലാത്ത വീട്ടിൽനിന്ന് 40 പവൻ സ്വർണവും വിലകൂടിയ മൂന്ന് വാച്ചും 8000 രൂപയും മോഷണം പോയി. താഴെപ്ര അയ്യര്‍ വീട്ടിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം കഴിഞ്ഞദിവസം കോയമ്പത്തൂർ പോയ സമയത്താണ് മോഷണം നടന്നതായി പറയുന്നത്.
ആളില്ലാത്ത വീട്ടിൽ മുൻവാതിൽ കുത്തിത്തുറന്ന് കിടക്കുന്നത് ശനിയാഴ്ചയാണ് അയൽവാസികൾ കണ്ടത്. ഉടൻ ചെറുതുരുത്തി പൊലീസിൽ അറിയിച്ചു. തൃശൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഞായറാഴ്ച സ്ഥലത്തെത്തി പരിശോധിച്ചു. ചെറുതുരുത്തി എസ്.ഐമാരായ ബിന്ദുലാൽ, പി.ജെ. രാജേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.