ഡാൻസാഫ് സംഘം പിന്തുടർന്ന കാർ ഇടിച്ചുവീഴ്ത്തി; കൊച്ചിയിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ ഡാൻസാഫ് സംഘം പിന്തുടർന്ന കാർ പൊലീസ് വാഹനത്തെ ഇടിച്ച് വീഴ്ത്തി. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. കൊച്ചി എളമക്കരയിലാണ് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കടന്നുപോയത്. കാറിൽനിന്ന് ഡ്രൈവർ ഇറങ്ങി പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ പറവൂർ സ്വദേശി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിനുള്ളിൽ ലഹരിവസ്തുക്കൾ ഉള്ളതായാണ് വിവരം.

ഡാൻസാഫ് സംഘം ലഹരിപരിശോധന നടത്തുന്നതിനിടെ ഒരു വാഹനം ഡാൻസാഫ് സംഘത്തെ വെട്ടിച്ച് അതിവേ​ഗത്തിൽ കടന്നുപോവുകയായിരുന്നു. തുടർന്ന് വാഹനത്തെ പിന്തുടർന്ന ഡാൻസാഫ് സംഘത്തിന്റെ ബൈക്ക് തട്ടി മറിച്ചിടുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു വാഹനത്തിലും കാർ ഇടിച്ചു പരിഭ്രാന്തി പരത്തി. പിന്നീട് ഡ്രൈവർ കാറിൽനിന്ന് പുറത്തിറങ്ങി പൊലീസുകാരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. വാഹനം പിടികൂടിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ലെങ്കിലും അന്വേഷമം പുരോഗമിക്കുകയാണ്.

Tags:    
News Summary - Car rams police vehicle; two officers injured in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.