Posted On
date_range Updated On
date_range യുവാവിനെയും പിതാവിനെയും ആക്രമിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: അയൽവാസിയായ യുവാവിനെയും പിതാവിനെയും മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട്, പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരനാണ് (47) പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. അയൽവാസിയായ യുവാവിനെ ഇയാൾ വീടിനു മുൻവശംവെച്ച് ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇയാൾ മൂർച്ചയുള്ള മാരകായുധം കൊണ്ട് യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന പിതാവിനെയും ആക്രമിച്ചത്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.