Posted On
date_range Updated On
date_range മൂകാംബികയിൽനിന്ന് മടങ്ങിയ യാത്രക്കാരിയെ ഓഖ എക്സ്പ്രസിൽ ശല്യം ചെയ്ത രണ്ടുപേർ അറസ്റ്റിൽ
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ച് ചൊവ്വാഴ്ച ഓഖ എക്സ്പ്രസിൽ മടങ്ങിയ യുവതിയെ ശല്യം ചെയ്ത കേസിൽ കണ്ണൂർ സ്വദേശികളായ രണ്ടുപേരെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
എടമനെ സ്വദേശി ഇ. ദീപു (36), തടിയേരി സ്വദേശി സി. പ്രമോദ് (54) എന്നിവരാണ് അറസ്റ്റിലായത്. മൂകാംബിക റോഡ് ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് യുവതി ട്രെയിനിൽ കയറിയത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
സ്ത്രീ സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ സുരക്ഷാ സേനാ ഉദ്യോഗസ്ഥനായ സോജൻ ടിസിക്ക് പരാതി നൽകി. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് സംഭവം അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞങ്ങാട് കോടതി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.