ക്ഷേത്രങ്ങളിൽ മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

കാട്ടാക്കട: മലയിൻകീഴ് പ്രദേശത്ത് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തേമ്പാമുട്ടം സ്വദേശി അജിത് (20), കള്ളിക്കാട് മൈലക്കാട് സ്വദേശി അജയ് (19) എന്നിവരെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്ത്നിന്ന് മലയൻകീഴ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെ ആൽത്തറ ഭഗവതി ക്ഷേത്രം, വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ക് ദുർഗ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി, അന്നദാനപ്പെട്ടി, തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന പണം എന്നിവയാണ് മോഷ്ടിച്ചത്. മേൽശാന്തിയുടെ മുറിയും കുത്തിത്തുറന്നു. ക്ഷേത്രത്തിൽ നിന്ന് 5,000 രൂപ നഷ്ടപ്പെട്ടു.

ശിവനാഗേശ്വര ക്ഷേത്രം കുത്തിത്തുറന്നെങ്കിലും മോഷ്ടാക്കൾക്ക് ഒന്നും കൊണ്ടുപോകാനായില്ല. ഇരട്ടക്കലുങ്ക് ദുർഗഭഗവതി ക്ഷേത്രത്തിലെ ജനൽച്ചില്ല് തകർത്ത്മോഷണശ്രമം നടത്തിയിരുന്നു. ക്ഷേത്രങ്ങളിലെ സി.സി ടി.വി കാമറയിൽ മോഷ്ടാക്കളുടെ ദൃശ്യം പകർന്നിരുന്നു. ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കരമനയിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് പ്രതികൾ ക്ഷേത്രങ്ങളിൽ മോഷണത്തിനെത്തിയത്.

Tags:    
News Summary - Theft in temples; Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.