കിഴക്കമ്പലം: പട്ടാപ്പകൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി.സി ടി.വിയിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ പഴങ്ങനാട് സെന്റ് അഗസ്റ്റിൻ പള്ളിയുടെ അകത്തെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നത് പള്ളിയിലെ വൈദികൻ മുറിയിലെ സി.സി ടി.വിയിൽ കാണുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തതോടെ വിശ്വാസികൾ എത്തി മോഷ്ടാക്കളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട ഇവരെ തടിയിട്ടപറമ്പ് പൊലീസിന് കൈമാറി.
ഇവരുടെ പക്കൽനിന്നും കണ്ടെടുത്ത ബൈക്ക് എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയതാണെന്നും തെളിഞ്ഞു.തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണംപോയ സൈക്കിളും ഇവരിൽനിന്ന് കണ്ടെടുത്തു. തടിയിട്ടപറമ്പ്, എടത്തല, തൃക്കാക്കര സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐ പി.എം. റാസിഖ്, എ.എസ്.ഐ കെ.പി. അബൂ, എസ്.സി.പി.ഒ മാരായ സി.കെ. പ്രദീപ് കുമാർ, റജിമോൻ, സി.പി.ഒ മാരായ അരുൺ കെ. കരുണൻ, എസ്. സന്ദീപ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.