ബാലമുരുകൻ
വിയ്യൂരിൽനിന്ന് രക്ഷപ്പെട്ട കുറ്റവാളി സംസ്ഥാനം വിട്ടു; മോഷ്ടിച്ച ബൈക്കിൽ കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിൽ പരിസരത്തുനിന്ന് ഓടിരക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി തമിഴ്നാട് സ്വദേശി ബാലമുരുകൻ സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
വിയ്യൂരിന് സമീപത്തുനിന്ന് ഒരു ബൈക്ക് കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ഇയാൾ രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് തമിഴ്നാട് ആലങ്കുളം സ്വദേശിയായ ബാലമുരുകൻ. തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരുംവഴി തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ബാലമുരുകനുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.