Representational Image
Posted On
date_range Updated On
date_range ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; നാല് സഹപ്രവർത്തകർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കൈക്കൂലി കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ കുവൈത്ത് മിനിസ്റ്ററി ഓഫ് ഇന്റീരിയർ വിഭാഗം അറസ്റ്റ് ചെയ്തു. മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് അൽ മത് ല ഏരിയയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ബംഗ്ലാദേശ് പൗരൻ കുത്തേറ്റ് മരിച്ചത്. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാലാണ് സഹപ്രവർത്തകനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഖൈത്താൻ, വഫ്ര, ജലീബ്, അൽ മത്ല എന്നിവിടങ്ങളിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.