വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിന്‍റെ മൃതദേഹം; ബന്ധു കസ്റ്റഡിയിൽ

റാന്നി: വടശേരിക്കര പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവിൽ തിരുവാഭരണപാതയുടെ സമീപം യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടശേരിക്കര പേങ്ങാട്ടുപീടികയിൽ ജോബി അലക്സാണ്ടർ (40) ആണ് മരിച്ചത്.

സംഭവത്തിൽ ബന്ധു ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൈയിലെ മുറിവിൽനിന്നു രക്തം വാർന്നാണ് ജോബിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ബഹളം നടന്നതായി സൂചനയുണ്ട്. വീട്ടിൽ മദ്യ കച്ചവടവും ഉണ്ടായിരുന്നതായും പറയുന്നു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The body of a young man was found inside the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.