ശ്രീകാന്ത്
Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
എരുമപ്പെട്ടി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. എരുമപ്പെട്ടി കുന്നത്തേരി ഉമിക്കുന്ന് കോളനിയിൽ ഒറുവിൽ വീട്ടിൽ ശ്രീകാന്തിനെയാണ് (30) ഒരുവർഷത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയത്. എരുമപ്പെട്ടി, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിലായി കൊലപാതശ്രമം ഉൾപ്പെടെ എട്ട് കേസിൽ പ്രതിയാണ് ഇയാൾ. അടുത്തിടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കയറി ആക്രമണം നടത്തിയ കേസിൽ റിമാൻഡിലായിരുന്നു. എരുമപ്പെട്ടി പൊലീസിന്‍റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് നാടുകടത്താൻ ഉത്തരവിട്ടത്. കാലാവധി തീരുന്നതിന് മുമ്പ് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.