യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണന്‍ കൊല്ല​െപ്പട്ടതിന്‍റെ 22ാം വാർഷികത്തോടനുബന്ധിച്ച്​ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലി

കലാപാഹ്വാനം; പോപുലര്‍ഫ്രണ്ട് പരാതി നല്‍കി

കോഴിക്കോട്​: കേരളത്തില്‍ ആർ.എസ്​.എസും ബി.ജെ.പിയും മുസ്​ലിംകള്‍ക്കെതിരെ ആസൂത്രിതമായ കലാപം ലക്ഷ്യമിടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്​ദുല്‍ സത്താര്‍ ഡി.ജി.പി അനില്‍ കാന്തിന് പരാതി നല്‍കി. തലശ്ശേരിയില്‍ നടത്തിയ മുസ്​ലിം വിരുദ്ധ കൊലവിളി പ്രകടനം കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സമാധാനജീവിതം ഉറപ്പുവരുത്താനും ആഭ്യന്തര വകുപ്പിന്‍റെ അടിയന്തര ഇടപെടലുണ്ടാവണമെന്നും എ. അബ്​ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Thalassery BJP hate slogan: The Popular Front lodged a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.