തമിഴ് യുവതി മരിച്ചനിലയിൽ; അവിഹിതബന്ധം പുലർത്തുന്നുണ്ടെന്ന ഭർത്താവിെൻറ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

കാ​ല​ടി: കാ​ഞ്ഞൂ​ർ ത​ട്ടാ​ൻ​പ​ടി​യി​ലെ ജാ​തി​ത്തോ​ട്ട​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​ന​ൽ​വേ​ലി തെ​ങ്കാ​ശി മാ​വ​ട്ടം ഓ​ത്തു​മാ​ലി​ൽ​പ​ക്കം ര​ത്നാ​വ​തി​യാ​ണ്​ (35) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ്​ ത​മി​ഴ്നാ​ട് ശി​വ​സേ​ലം പു​തു​കു​ടി​യി​രി​പ്പ് തെ​ക്കെ​ത്തെ​രു​വി​ൽ മ​ഹേ​ഷ് കു​മാ​റി​നെ (38) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന് ​ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ഹേ​ഷ് സ്റ്റേ​ഷ​നി​ൽ ചെ​ന്നി​രു​ന്നു. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ സി.​ഐ എ​ൻ.​എ. അ​നൂ​പ് ഇ​യാ​ളെ​യും കൂ​ട്ടി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​യി. ഇ​തി​നി​ടെ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​താ​ണെ​ന്ന്​ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കാ​ഞ്ഞൂ​രി​ലെ​ത്തി​യ​ത്. മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത​ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​മു​ക​നെ​ന്ന്​ ക​രു​തു​ന്ന വ്യ​ക്​​തി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്​ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Tags:    
News Summary - Tamil woman found dead; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.