മീനാക്ഷി
Posted On
date_range Updated On
date_range യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം കവർന്ന തമിഴ് യുവതി പിടിയിൽ
കളമശ്ശേരി: ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം കവർന്ന തമിഴ് യുവതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാംപാറയിൽ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന മഞ്ഞുമ്മൽ സ്വദേശിനി ലക്ഷ്മിക്കുട്ടിയുടെ ബാഗിൽനിന്ന് പണം കവർന്ന കേസിലാണ് പിടിയിലായത്. ഇൻസ്പെക്ടർ പി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ എസ്.ഐ ലില്ലി, എ.എസ്.ഐ ഷൂക്കൂർ, സി.പി.ഒ ശരണ്യ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.