താജുദ്ദീൻ
ഭാര്യയെ ക്രൂരമായി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
കോഴിക്കോട്: ഭാര്യയെ സംശയിച്ച് ക്രൂരമായി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) ആണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. രണ്ട്, മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. കോഴിക്കോട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എൻ.ആർ. കൃഷ്ണകുമാറാണ് വിധി പുറപ്പെടുവിച്ചത്.
പ്രതിയുടെ സുഹൃത്തിന്റെ ബാലുശ്ശേരിയിലെ വീട്ടിൽ വെച്ച് 2021 ഒക്ടോബർ എട്ടിനായിരുന്നു സംഭവം. കേസിൽ പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിച്ച് 68 രേഖകളും 22 തൊണ്ടിമുതലും ഹാജരാക്കി. കേസിൽ ഒന്നാംപ്രതിക്കെതിരെ മാതാവും സഹോദരിയും എട്ട് വയസ്സുള്ള മകളും മൊഴി നൽകി. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ ആൻഡ് ഗവ. പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദ്ദീൻ, അഡ്വ. രശ്മി റാം എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.