കാലിഫോർണിയയിലെ മാളിൽ ജനത്തിനുനേരെ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

ഫെയർഫീൽഡ്: കാലിഫോർണിയയിലെ ഒരു മാളിൽ ജനങ്ങൾക്കുനേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ മൂന്ന് പേരുടെ നില അതിഗുരുതരമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. സോളാനോയിലെ ടൗൺ സെന്റർ മാളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നിരുന്നത്. മാളിലെ 'സ്പിരിറ്റ് ഹാലോവീൻ' സ്റ്റോറിനുള്ളിൽ വെടിവെയ്പ്പുണ്ടായത്. സംഭവസ്ഥലത്ത് വെടിയേറ്റ ഏഴുപേരെയും ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

അക്രമിയെക്കുറിച്ചോ വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാത്രി 8.30-ഓടെയാണ് വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഒന്നിലധികം അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും ഫെയർഫീൽഡ് പോലീസ് അറിയിച്ചു.

സംഭവസ്ഥലം ഇപ്പോഴും പൊലീസിന്റെ കർശന നിയന്ത്രണത്തിലാണ്. മാളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതായി അറിയിച്ച മേയർ, അന്വേഷണം തുടരുന്നതിനാൽ മാളിന്റെ പരിസരത്തേക്ക് വരരുതെന്നും ജനങ്ങളോട് അഭ്യർഥിച്ചു. ഒളിവിലായ പ്രതിയെ കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായി അധികൃതർ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Tags:    
News Summary - 1 Dead, 6 Injured in Shooting at California Shopping Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.