ആഡംബര ജീവിതത്തിന് മോഷണം: പർദ ധരിച്ചെത്തി ഐഫോണും സ്വർണവും കവർന്നു, യുവതി അറസ്റ്റിൽ

ഹൈദരാബാദ്: അടച്ചിട്ട വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പ്രാഗ ജയ എന്ന ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. ഇവർ അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീടുകൾ കുത്തിത്തുറക്കുന്ന വിദ്യകൾ ഓൺലൈനിലൂടെയാണ് പഠിച്ചതെന്നും ഇക്കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പർദ ധരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. ഇവരിൽനിന്ന് സ്വർണം, വെള്ളി ആഭരണങ്ങളും പണവും ഐഫോൺ 17ഉം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾക്ക് 70 ലക്ഷം രൂപ വിലമതിക്കും. ഇവർ അടച്ചിട്ട വീട് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.

തലയും മുഖവും മൂടിയ വസ്ത്രമണിഞ്ഞ് കറുത്ത കൈയുറകളും നീല ബാഗുമായാണ് ഇവർ മോഷണം നടത്തുന്നത്. അതേസമയം, വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ യുവതി കെട്ടിടത്തിൽനിന്ന് തിരികെപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആഡംബര ജീവിതത്തിനായാണ് യുവതി മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Luxury Lifestyle Theft: Woman in Veil Arrested for Stealing iPhone and Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.