കൊച്ചു മകളെ പീഡിപ്പിച്ചു; യുവാവിനെ പിന്തുടർന്ന മുത്തശ്ശി വടിവാള് കൊണ്ട് വെട്ടിയത് പത്ത് തവണ

കരൂർ : നാല് വയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിന്തുടർന്ന് വെട്ടിവീഴ്ത്തി മുത്തശ്ശി. തമിഴ്നാട്ടിലെ കൊളിത്തലൈയിലുള്ള ചായക്കടയിൽ വെള്ളിയാഴ്ചയാണ് സംഭവം.

മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. മറ്റൊരു ഗ്രാമത്തിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ മാതാവ് തന്‍റെ അയൽവാസിയായ യുവാവിനോട് ആവിശ്യപ്പെട്ടിരുന്നു. കുട്ടിയെ കൂടെ കൂട്ടിയ ഇയാൾ നേരെ തന്‍റെ വീട്ടിലേക്കാണ് പോയത്. അവിടെ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ശേഷം മുത്തശ്ശിയുടെ വീടിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.

വീട്ടിലെത്തിയ കുട്ടി മുത്തശ്ശിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ആയുധവുമായി മുത്തശ്ശി യുവാവിനെ തേടിയിറങ്ങി. കൊളിത്തലൈയിലുള്ള ചായക്കടയുടെ സമീപത്ത് നിന്നും ഇയാളെ കണ്ട മുത്തശ്ശി കൈയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് പത്തോളം തവണ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വടിവാൾ പിടിച്ചെടുത്തു. കസ്റ്റഡിയിലുടുത്ത മുത്തശ്ശിക്ക് 55 വയസ്സ് പ്രായമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കുടുംബങ്ങൾ പരാതി നൽകിയതോടെ യുവാവും പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Tamil nadu grandmother attacks child abuser machete karur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.