എസ്. ശ്രീജി

ഹോട്ടലുകൾക്ക് ലൈസൻസ് നൽകാൻ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി തുടങ്ങിയ രണ്ട് ഹോട്ടലുകൾക്ക് മുൻസിപാലിറ്റി ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് പിടിയിലായത്. ട്രാപ്പ് ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിത്.

ലൈസൻസിനായി ഹോട്ടൽ ഉടമയോട് ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉടമ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Health Inspector Arrested for Hotel Licence Bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.