പിടിയിലായ പ്രതികൾ
കിളികൊല്ലൂർ: വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ കിളികൊല്ലൂർ പറങ്കിമാംവിളയിൽ വീടുകൾക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പ പ്രതി ഉൾപ്പെടെ നാലുപേർ കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം, കാട്ടുംപുറത്ത് വീട്ടിൽ നിഷാദ് (38), കിളികൊല്ലൂർ ശാന്തിഭവനത്തിൽ എള്ളുവിളയിൽ പ്രശാന്ത്(29), കൊറ്റങ്കര കരിക്കോട് ചേരിയിൽ പുന്നേത്ത് വയൽഭാഗത്ത് ലക്ഷ്മി ഭവനത്തിൽ അമൽ രാജ്(25), സഹോദരൻ അഖിൽ രാജ് (20) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. നിഷാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്.
കഴിഞ്ഞദിവസം സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിലേക്ക് നയിച്ചത്. സോഡാ കുപ്പികൾ ഉപയോഗിച്ച് പെട്രോൾ ബോംബുകൾ നിർമിച്ച് വീടുകൾക്കുനേരെ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കൊല്ലം എ.സി.പി ഷരീഫിന്റെ നിർദേശപ്രകാരം കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീജിത്, സൗരവ്, എ.എസ്.ഐ സൈജു, സി.പി.ഒമാരായ ശ്യാം ശേഖർ, സുനേഷ്, അമ്പു, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.