കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. പരിക്കേറ്റ സീനത്ത് (53) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മകൻ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. സീനത്തിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. മൂന്നു വർഷം മുമ്പ് മുഹമ്മദ് പിതാവിനെയും സമാനരീതിയിൽ ആക്രമിച്ചിരുന്നു.

മുഹമ്മദ് ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. അന്ന് കേസെടുത്ത പൊലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Tags:    
News Summary - Son Try to kill Mother in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.