പ്രതി
Posted On
date_range Updated On
date_range അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം
കൊട്ടാരക്കര: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്.തലവൂർ അരിങ്ങട ചരുവിള പുത്തൻ വീട്ടിൽ ജോമോ (30) കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.
2023 ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം. ചെങ്ങമനാട് ജങ്ഷനിൽ വച്ച് മാനസിക രോഗിയായ അമ്മയെ (മിനി, 50 ) മകൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു. സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരനാണ് വിധി പറഞ്ഞത്.
കലയപുരം ആശ്രയ സങ്കേതത്തിൽ കഴിഞ്ഞിരുന്ന മിനിയെ മകൻ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. സംഭവദിവസം ആശുപത്രിയിൽ കൊണ്ടു പോകുന്നു എന്ന വ്യാജേനയാണ് ജങ്ഷനിൽ എത്തിച്ചത്. ശേഷം ഒളിപ്പിച്ചു വച്ച കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുകയയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.