സിജു
Posted On
date_range Updated On
date_range പിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
കോതമംഗലം: പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. ഉപ്പുകണ്ടം പറപ്പാട്ടുകുടി വീട്ടിൽ സിജുവിനെയാണ് (41) കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലെ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പിതാവ് ഗോപാലനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. പരിക്കേറ്റ ഗോപാലൻ ചികിത്സയിലാണ്.
മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് സിജു. കോട്ടപ്പടി ഇൻസ്പെക്ടർ എം. ശ്രീകുമാർ, സബ് ഇൻസ്പെക്ടർ കെ.കെ. അനിൽ, എ.എസ്.ഐ ഷിബു മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.