കൊച്ചിയിൽ ലഹരി മരുന്നുമായി മോഡൽ ഉൾപ്പടെ ആറുപേർ പിടിയിൽ

കൊച്ചി: ലഹരിയുമായി മോഡൽ ഉൾപ്പടെ ആറുപേർ പൊലീസ് പിടിയിൽ. എളമക്കരയിലെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്. ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.

വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണി,തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്. ഇവർ ബംഗളുരുവിൽ നിന്നാണ് സ്വന്തം ആവശ്യത്തിനും വിൽക്കുന്നതിനുമായി കൊക്കെയിൻ കൊണ്ടുവന്നത്.

കഴിഞ്ഞ പതിമൂന്ന് മുതൽ സംഘം എളമക്കരയിലെ ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. അറസ്റിലായവരിൽ ചിലർ മുമ്പും സമാന കേസുകളിൽ പ്രതികളാണ്. പതിവായി ഇവരിൽ നിന്നും ലഹരി മരുന്നുകൾ വാകുന്നവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Six people, including a model, were arrested with drugs in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.