യുവാവിനെ അക്രമിച്ച കേസിൽ പിടിയിലായ രാഹുൽ, ബിജു, രഞ്ജിത്ത്, ശരത്, സത്യൻ, നിതിൻ
ചാരുംമൂട്: യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം കിഴക്കുംമുറിയില്‍ ലക്ഷ്മി ഭവനത്തിൽ രാഹുല്‍, താമരക്കുളം കിഴക്കുംമുറിയില്‍ ബിജു ഭവനത്തില്‍ ബിജു, താമരക്കുളം കിഴക്കും മുറിയില്‍ ലക്ഷ്മി ഭവനം വീട്ടില്‍ രഞ്ജിത്ത്, താമരക്കുളം മേക്കും മുറിയില്‍ ശരണ്യാലയം വീട്ടില്‍ ശരത്, താമരക്കുളം കിഴക്കും മുറിയില്‍ ഹരിനിലയം വീട്ടില്‍ സത്യന്, താമരക്കുളം കിഴക്കും മുറിയില്‍ മലരിമേല്‍ പടീറ്റതില്‍ നിഥിന് എന്നിവരാണ് അറസ്റ്റിലായത്. താമരക്കുളം മലരിമേല്‍ ജങ്ഷന് സമീപമുള്ള വീടിനു മുന്‍വശം നില്‍ക്കുകയായിരുന്ന ശരത്തി (26) നെയാണ് അക്രമിച്ചത്.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ശരത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. ഉത്രാട ദിവസം രാത്രി 9.30 ഓടെ കത്തി, ഇരുമ്പുവടി മുതലായ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം ശരത്തിനെ കുത്തിയും അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമസംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ ഉടനടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
നൂറനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍, എസ്.എച്ച്.ഒ സജിത്ത്മോന്‍, ജൂനിയര്‍ എസ്.ഐ ഹക്കിം, എ.എസ്.ഐ പ്രതാപ്ചന്ദ്രമേനോന്, എസ്.സി.പി.ഒ മാരായ സിജു, രജീഷ് ,സി.പി.ഒ മാരായ മനുകുമാര്‍ , ബിനു എന്നിവരരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.