എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ ആ​കാ​ശും സ​ജി​മോ​നും 

കായംകുളത്ത് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കാ​യം​കു​ളം: പൊ​ലീ​സി​ന്‍റെ ഓ​ണ​ക്കാ​ല രാ​ത്രി പ​രി​ശോ​ധ​ന​ക്കി​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ ആ​കാ​ശ് ഭ​വ​ന​ത്തി​ൽ ആ​കാ​ശ്‌ (21), ക്ലാ​പ്പ​ന കോ​ലെ​ടു​ത്ത് വീ​ട്ടി​ൽ സ​ജി​മോ​ൻ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

35.95 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​ര​ത്ത് നി​ന്ന് ഉ​ത്രാ​ട​ദി​നം പു​ല​ർ​ച്ച ആ​കാ​ശാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. കെ.​എ​ൽ 23 എ​ൽ 3665 ന​മ്പ​ർ മോ​ട്ടോ​ർ സൈ​ക്കി​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ജി​മോ​നെ വീ​ട്ടി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​ണ​ക്കാ​ല വി​ൽ​പ്പ​ന ല​ക്ഷ്യ​മി​ട്ടാ​ണ് വി​പ​ണി​യി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു മ​രു​ന്ന് ക​ട​ത്തി കൊ​ണ്ടു വ​ന്ന​ത്. ഒ​ന്നാം പ്ര​തി ആ​കാ​ശ് ച​വ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​ണ്.

ഡി്വൈ.​എ​സ്പി ടി. ​രാ​ജ​പ്പ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി.​ഐ ര​ജീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ് ബാ​ബു, സു​രേ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ ഇ​സ്‍ലാ​ഹ്, പ്രി​യ, ഷി​ബു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മോ​നി​ഷ്, ആ​ദ​ർ​ശ്, ശ്യാം, ​അ​ഖി​ൽ മു​ര​ളി, മ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്റ് ചെ​യ്തു.

Tags:    
News Summary - Youths Arrested With Deadly Drugs in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.