ചിക്കബല്ലപൂർ: കർണാടകയിലെ ചിക്കബല്ലപുരിൽ ജ്വല്ലറി കുത്തിത്തുറന്ന് മൂന്നുകോടി വിലമതിക്കുന്ന 140 കിലോ വെള്ളി ആഭരണങ്ങൾ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് മോഷ്ടാക്കൾ ഷട്ടറും പൂട്ടും തകർത്ത് ജ്വല്ലറിയിൽ കയറിയത്. മൂന്നു മണിക്കൂറിനുള്ളിൽ മൂന്നു ബാഗുകളിൽ വെള്ളി ആഭരണങ്ങൾ നിറച്ചാണ് ഇവർ കടന്നുകളഞ്ഞത്.
ചൊവ്വാഴ്ച രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് വാതിൽ തകർത്തത് ശ്രദ്ധയിൽപെട്ടത്. സമീപത്തെ സി.സി.ടി.വിയും മോഷ്ടാക്കൾ കവർന്നു. പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. സംഭവത്തിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് കവർച്ചയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.