Posted On
date_range Updated On
date_range പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് വെട്ടേറ്റു; സംഭവം കൊണ്ടോട്ടിയിൽ
കൊണ്ടോട്ടി: സ്റ്റേഷനിനിൽ നിന്ന് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ വെട്ടേറ്റു. പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാൻ എത്തിയ എസ്.ഐ ഒ.കെ. രാമചന്ദ്രനാണ് വെട്ടേറ്റത്. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. കൈയിന്‍റെ ഷോൾഡർ ഭാഗത്താണ് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്. സാരമായി പരിക്കേറ്റിട്ടുണ്ട്.
പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നുവത്രെ. ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.
കുത്തേറ്റ എസ്.ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.