പ്രതി സെൽവരാജിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ

നടുറോട്ടിൽ ഭാര്യയുടെ കഴുത്തറുത്ത പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു; കൊലപാതകം നേരത്തെ ആസൂത്രണം ചെയ്​തതാണെന്ന്​ പൊലീസ്​

പോത്തൻകോട്: ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് പട്ടാപ്പകൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സെൽവരാജിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ വീടായ ശാസ്തവട്ടം മഠത്തിൽമേലെ രേഷ്മാ ഭവൻ തടത്തരികത്ത് പുത്തൻ വീട്ടിലും തെളിവെടുപ്പ് നടത്തി.

സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊലക്കുപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 26 ന് ശാസ്തവട്ടത്തുള്ള കടയിൽ നിന്നാണ് കത്തി വാങ്ങി സൂക്ഷിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. അതുകൊണ്ടു തന്നെ പ്രതി കൊലപാതകം കരുതിക്കൂട്ടി ചെയ്തതെന്നാണ് പൊലീസ് നിഗമനം. 

പോത്തൻകോട് സി. ഐ. കെ. ശ്യാമിന്‍റെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. വിരളടയാള ഉദ്യോഗസ്ഥ ചിത്രാദേവിയും ഫോറൻസിക് ഉദ്യോഗസ്ഥ എസ്. ഫാത്തിമയും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പിന്​ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇരിഞ്ചയം കിഴക്കുംകര പുത്തൻവീട്ടിൽ പ്രഭ (37) കൊല്ലപ്പെട്ടത്. മങ്ങാട്ടുകോണം മഠത്തിൽമേലെയിൽ വീട്ടുജോലിക്ക്​ പോയി തിരികെ ഇരിഞ്ചയത്തെ വീട്ടിലേക്ക് മടങ്ങി പോകാൻ ശാസ്തവട്ടം ജങ്ഷനിലെത്തിയപ്പോഴാണ് ഭർത്താവ് സെൽവരാജ് എതിരെ വരികയും പ്രഭയെ തള്ളിയിട്ട് കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്​തത്​. 

Tags:    
News Summary - shasthavattom murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.