റഷീദ്
കാസര്‍കോട്: മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ഷാനുവിനെ (24) കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിനെ (40) ആണ് കാസര്‍കോട് സി.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാൾ മൈസൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു.
എസ്.ഐ രഞ്ജിത്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗോകുല്‍, കുമ്പള എസ്.ഐ അനിൽ, സി.പി.ഒ മനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. 2019 ഒക്ടോബര്‍ 18ന് കാസര്‍കോട് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ കിണറ്റിലാണ് ഷാനുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. ഈ കേസിൽ മൊത്തം നാലു പേരാണ് പ്രതികൾ.
ഇതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.