Posted On
date_range Updated On
date_range യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ
നീലേശ്വരം: ഭർതൃമതിയായ യുവതിക്കുനേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാർ അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി തവണ ഫോൺചെയ്ത് ശല്യംചെയ്തതായി പരാതിയിൽ പറയുന്നു.മേലിൽ ഫോൺ വിളിക്കരുതെന്ന് താക്കീതും ചെയ്തിരുന്നെങ്കിലും വീണ്ടും ശല്യംചെയ്യാൻ വന്നതിനാലാണ് യുവതി വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.